ഹോം » കേരളം » 

നാരായണപ്പണിക്കര്‍ പ്രസിഡന്റ്‌ സുകുമാരന്‍ നായര്‍ ജന.സെക്രട്ടറി

June 25, 2011

ചങ്ങനാശ്ശേരി: എന്‍എസ്‌എസിന്റെ പുതിയ പ്രസിഡന്റായി പി.കെ.നാരായണപ്പണിക്കരേയും ജനറല്‍ സെക്രട്ടറിയായി ജി. സുകുമാരന്‍ നായരെയും തെരഞ്ഞെടുത്തു. എന്‍എസ്‌എസ്‌ ട്രഷറര്‍ ആയി ടി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ തുടരും. ഇന്നലെ നടന്ന ബജറ്റ്‌ സമ്മേളനത്തിലാണ്‌ നേതൃതലത്തില്‍ മാറ്റമുണ്ടായത്‌. സമുദായാചാര്യന്‍ മന്നത്ത്‌ പദ്മനാഭന്റെ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക്‌ ശേഷം നടന്ന സമ്മേളനത്തില്‍ ബജറ്റവതരിപ്പിച്ചാണ്‌ നാരായണപ്പണിക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞത്‌.പണിക്കരുടെ 22-ാ‍മത്തെ ബജറ്റാണ്‌ ഇന്നലെ അവതരിപ്പിച്ചത്‌. തുടര്‍ന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിയായി നിലവില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജി. സുകുമാരന്‍നായരെ തെരഞ്ഞെടുത്തു. പ്രതിനിധി സഭയില്‍ ഐക്യകണേ്ഠനയായിരുന്നു തെരഞ്ഞെടുപ്പ്‌. എന്‍എസ്‌എസ്‌ അസി. സെക്രട്ടറിയായും പിന്നീട്‌ സെക്രട്ടറിയായും ചുമതല വഹിച്ചിരുന്ന ജി. സുകുമാരന്‍നായര്‍ നാരായണപ്പണിക്കര്‍ അവധിയില്‍ പ്രവേശിച്ച മൂന്നു മാസക്കാലം ജനറല്‍സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്‌.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick