ഹോം » വാര്‍ത്ത » ഭാരതം » 

പ്രഗ്യാ സിങിന്‌ ജാമ്യം നിഷേധിച്ചു

September 23, 2011

ന്യൂദല്‍ഹി: 2008ലെ മലേഗാവ്‌ സ്ഫോടന കേസില്‍ അറസ്റ്റിലായ പ്രഗ്യാ സിങിന്‌ സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. പ്രഗ്യാ സിങിന്‌ ജാമ്യം നല്‍കുന്നതിന്‌ മതിയായ കാരണങ്ങള്‍ ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജസ്റ്റീസുമാരായ ജെ.എം.പഞ്ചാല്‍, എച്ച്‌.എല്‍.ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ ജാമ്യാപേക്ഷ തള്ളിയത്‌.

സ്ഫോടന കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ കോടതി പരാജയപ്പെട്ടുവെന്ന്‌ പ്രഗ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അനധികൃതമായി കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നു കാണിച്ചാണു പ്രഗ്യ സുപ്രീംകോടതിയെ സമീപിച്ചത്.

ജയിലില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നതായും ആരോപിച്ചു. എന്നാല്‍ നടപടികള്‍ പാലിച്ചാണെന്നു കസ്റ്റഡിയെന്ന മഹരാഷ്ട്ര സര്‍ക്കാരിന്‍റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick