മൂലമറ്റം പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ യുവ എഞ്ചിനീയര്‍ മരണമടഞ്ഞു

Saturday 25 June 2011 10:29 pm IST

കൊച്ചി: മൂലമറ്റം വൈദ്യുതിനിലയത്തിലുണ്ടായ സ്ഫോടനത്തില്‍ പൊള്ളലേറ്റ്‌ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെഎസ്‌ഇബി അസി. എഞ്ചിനീയര്‍ മെറിന്‍ ഐസക്ക്‌ (26) മരിച്ചു. തൊടുപുഴ പൂമാല തെക്കോലില്‍ കുടുംബാംഗമാണ്‌.
കഴിഞ്ഞ തിങ്കളാഴ്ചയാണ്‌ പവര്‍ഹൗസില്‍ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത്‌. പവര്‍ഹൗസിലെ അഞ്ചാം ജനറേറ്ററില്‍നിന്നുള്ള വൈദ്യുതി റീഡിംഗ്‌ എടുക്കുന്നതിനിടെയാണ്‌ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ മെറിന്‍ ഐസക്കിന്‌ പൊള്ളലേറ്റത്‌. ഇവര്‍ക്ക്‌ 70 ശതമാനം പൊള്ളലേറ്റിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ സബ്‌ എഞ്ചിനീയര്‍ കെ.എസ്‌. പ്രഭയും പൊള്ളലേറ്റ്‌ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്‌.