ഹോം » പൊതുവാര്‍ത്ത » 

പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കും – അബ്ദുറബ്ബ്

September 23, 2011

ന്യൂദല്‍ഹി: പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കാന്‍ തത്വത്തില്‍ ധാരണയായതായി കേന്ദ്ര മന്ത്രി ഇ.അഹമ്മദ് അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ അറിയിച്ചു. കോട്ടയത്ത്‌ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി അനുവദിച്ച് കിട്ടിയതായും മന്ത്രി ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സഹമന്ത്രി ഇ.അഹമ്മദും താനും കേന്ദ്ര മാനവവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ ഉറപ്പ്‌ ലഭിച്ചതെന്നും അബ്‌ദുറബ്ബ്‌ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick