ഹോം » പ്രാദേശികം » എറണാകുളം » 

മത്സരിച്ചോടിയ ബസ്സിടിച്ച്‌ 3 പേര്‍ക്ക്‌ പരിക്ക്‌

September 23, 2011

മരട്‌: ഇന്നലെ വൈകുന്നേരം നാലരയോടെ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനുസമീപത്തായിരുന്നു അപകടം. വൈറ്റിലയില്‍ നിന്നും അരൂര്‍ഭാഗത്തേക്ക്‌ മത്സര ഓട്ടം നടത്തി വന്ന ബസ്സുകളിലൊന്ന്‌ റോഡിന്റെ ഇടതുവശംചേര്‍ന്നു പോവുകയായിരുന്ന മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു.
ഇടിയേറ്റ്‌ തെറിച്ചുവീണ മോട്ടോര്‍ സൈക്കിള്‍ യാത്രികരായ നെട്ടൂര്‍ വെളിപ്പറമ്പില്‍ ഫാരീസ്‌, സഹോദരന്റെ ഭാര്യ ഹസീന (30), മകള്‍ പ്യാരീസ്‌(4) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ഉടന്‍തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം- തുറവൂര്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന അക്വിനാസ്‌ എന്ന ബസ്സാണ്‌ ബൈക്ക്‌ യാത്രക്കാരെ മത്സര ഓട്ടത്തിനിടെ ഇടിച്ചുതെറിപ്പിച്ചത്‌. അപകട സമയത്ത്‌ അതുവഴി എത്തിയ ട്രാഫിക്‌ പോലീസ്‌ അസി.കമ്മീഷണര്‍ എം.മുഹമ്മദ്‌ റഫീകിന്റെ നിര്‍ദ്ദേശപ്രകാരം ഇടപ്പള്ളി ട്രാഫിക്‌ പോലീസ്‌ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Related News from Archive
Editor's Pick