ഉമ്മന്‍ചാണ്ടി തെറ്റായ വഴിയിലൂടെ കാര്യം സാധിച്ചു - പിണറായി വിജയന്‍

Saturday 24 September 2011 3:43 pm IST

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ച കാര്യം തെറ്റാ‍യ വഴിയിലൂടെ നേടിയെടുത്തുവെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാമോയില്‍ കേസില്‍ ജഡ്ജി പിന്മാറിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഗ്രഹിച്ച കാര്യം തെറ്റായ വഴിയിലൂടെ അദ്ദേഹം നേടിയെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ജഡ്ജിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. ഒരു മാന്യനായ വ്യക്തിയെ അദ്ദേഹം പോകുന്ന വഴികളിലെല്ലാം തെറി വിളിക്കുന്ന ഗുണ്ടയായി ചീഫ് വിപ്പ് അധപ്പതിച്ചു. ചീഫ് വിപ്പിനെ തടയാ‍ന്‍ ആരും ശ്രമിച്ചില്ല. ഉമ്മന്‍‌ചാണ്ടിയും യു.ഡി.എഫും അറിഞ്ഞുകൊണ്ടു നടന്ന ഗൂഢാലോചനയിലൂടെ നീതിന്യായ വ്യവസ്ഥ അവഹേളിക്കപ്പെട്ടിരിക്കുകയാണ്. ഉന്നത നീതിപീഠം ഇക്കാര്യം ഗരവമായി കണക്കാക്കണമെന്നും പിണറായി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.