ഹോം » വാര്‍ത്ത » ഭാരതം » 

2ജി സ്പെക്ട്രം: മറുപടി ദല്‍ഹിയില്‍ എത്തിയ ശേഷം

September 24, 2011

വാഷിങ്‌ടണ്‍: 2 ജി ഇടപാടുമായി നടന്ന വിഷയങ്ങളില്‍ ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം മറുപടി പറയാമെന്ന് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങുമായി ധനമന്ത്രി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും.

പി.ചിദംബരത്തിന് എതിരെയുള്ള ധനമന്ത്രാലയത്തിന്റെ കുറിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയെ കാണുന്നത്. അന്താരാഷ്ട്ര നാണ്യ നിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി വാഷിങ്‌ടണിലായിരുന്ന പ്രണബ് ന്യൂയോര്‍ക്കിലേക്ക് തിരിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick