ഹോം » ലോകം » 

പത്തുവയസുകാരന്‍ അധ്യാപികയെ വെടിവച്ച ശേഷം ആത്മഹത്യ ചെയ്തു

September 24, 2011

ലണ്ടന്‍: ബ്രസീലില്‍ സഹപാഠികളുടെ മുന്നില്‍ വച്ച് അധ്യാപികയെ വെടിവച്ച ശേഷം പത്തുവയസ്സുകാരന്‍ ആത്‌മഹത്യ ചെയ്‌തു. ഡേവിഡ്‌ നൗജീരിയ ആണ്‌ റോസിലിഡേ ക്വാറിയസ്‌ ഡി ഒലിവേറിയ എന്ന തന്റെ അധ്യാപികയെ ക്ലാസ്‌ മുറിയില്‍ വെടിവച്ചു വീഴ്ത്തിയത്‌.

വെടിവച്ച ശേഷം പുറത്തേക്കോടിയ ഡേവിഡ്‌ സ്വയം വെടിയുതിര്‍ത്തു. പോലീസുകാരനായ പിതാവിന്റെ റിവോള്‍വര്‍ മോഷ്‌ടിച്ചായിരുന്നു ആക്രമണം നടത്തിയത്‌. ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച അധ്യാപികയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സാരമായ പരിക്കുകളുണ്ട്‌.

ഡേവിഡിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Related News from Archive
Editor's Pick