ഹോം » സംസ്കൃതി » 

പ്രേമം ജഗത്തിന്റെ ഭവനം

September 24, 2011

സ്വാര്‍ത്ഥ ത്യാഗം പോലെ അത്ര ഉന്നതമായതൊന്നുമില്ല. എന്നാല്‍ ഒന്നുമറക്കരുത്‌. തന്നെ ആശ്രയിക്കുന്നവരുടെ ക്ഷേമത്തിന്‌ വേണ്ടി പ്രിയപ്പെട്ട തന്നിഷ്ടം വെടിയുന്നത്‌ കുറഞ്ഞ ത്യാഗമൊന്നുമല്ല. ശ്രീരാമകൃഷ്ണന്റെ നിഷ്കളങ്കജീവിതത്തേയും ഉപദേശങ്ങളേയും അനുസരിക്കുക നിങ്ങളുടെ കുടുംബത്തിന്റെ സുഖസൗകര്യങ്ങളെ അന്വേഷിക്കുകയും ചെയ്യൂ. സ്വധര്‍മ്മം നിറവേറ്റുക, ശേഷം അവിടുത്തേക്ക്‌ വിട്ടുകൊടുക്കുക.
പ്രേമം മനുഷ്യനും മനുഷ്യനും തമ്മില്‍ ഒരു ഭേദവും കല്‍പിക്കുന്നില്ല; ആര്യനും മ്ലേച്ഛനും തമ്മിലും ബ്രാഹ്മണനും പറയനും തമ്മിലും പുരുഷനും സ്ത്രീയും തമ്മിലും പോലും ഇല്ല – പ്രേമം ജഗത്തിന്റെ മുഴുവന്‍ സ്വന്തം ഭവനമാക്കിച്ചെല്ലുന്നു. യഥാര്‍ത്ഥപുരോഗതി മന്ദമെങ്കിലും സുനിശ്ചിതമാണ്‌. ഒറ്റ കര്‍ത്തവ്യത്തിനുവേണ്ടി – ഭാരതജനരാശിയെ ഉയര്‍ത്തുകയെന്ന കര്‍ത്തവ്യത്തിനുവേണ്ടി – ഹൃദയവും ആത്മാവും സമര്‍പ്പിക്കാന്‍ കഴിയുന്ന ആ യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുക, അവരെ ഉണര്‍ത്തുക, അവരെ ഒന്നിക്കുക, ഈ ത്യാഗദര്‍ശനം കൊണ്ട്‌ അവരെ പ്രചോദിപ്പിക്കുക; ഇത്‌ പൂര്‍ണമായും ഭാരത്തിലെ യുവജനങ്ങളെ ആശ്രയിച്ചിരിക്കുന്നു. സ്വന്തം ധര്‍മ്മവിശ്വാസമൊന്നൊഴികെ, മേറ്റ്ല്ലാക്കാര്യത്തിലും അനുസരണമെന്ന ഗുണം കൈവളര്‍ത്തുക, മേലാളുകളോട്‌ അനുസരണമില്ലാതെ ഒരു കേന്ദ്രീകരണം കൂടാതെ ഒരു മഹാകാര്യവും ചെയ്യുക സാധ്യമല്ല. വ്യക്തിഗതങ്ങളായ ശക്തികളുടെ ഈ കേന്ദ്രീകരണത്തിന്റെ മുഖ്യകേന്ദ്രം കല്‍ത്താമഠമാണ്‌.
മറ്റുശാഖകളിലെയെല്ലാം അംഗങ്ങള്‍ ആ കേന്ദ്രത്തിന്റെ നിയമങ്ങളോട്‌ ഐക്യത്തിലും അനുരൂപതയിലും പ്രവര്‍ത്തിക്കണം. അസൂയയും അസ്മിതയും ഉപേക്ഷിക്കുക. അന്യര്‍ക്കുവേണ്ടി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ പഠിക്കുക. ഇതാണ്‌ നമ്മുടെ നാടിന്റെ വലിയ ആവശ്യം.

Related News from Archive
Editor's Pick