ഹോം » കേരളം » 

സിയാലില്‍ അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടും

September 24, 2011

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അനധികൃതമായി നിയമിക്കപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിയാല്‍ ഡയറക്ടര്‍ബോര്‍ഡ്‌ യോഗം മാനേജിംഗ്‌ ഡയറക്ടര്‍ വി.ജെ. കുര്യനെ ചുമതലപ്പെടുത്തി. അനധികൃതമായി നിയമിക്കപ്പെട്ട 13 പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ്‌ സൂചന. വിമാനത്താവളത്തില്‍ 400 കോടി രൂപ ചെലവില്‍ ആധുനിക ടെര്‍മിനല്‍ നിര്‍മിക്കുവാനും യോഗം തീരുമാനിച്ചു. വിമാനത്താവളത്തെ നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാത നാലുവരിയായി വികസിപ്പിക്കും.
സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 40 കോടി രൂപ ചെലവില്‍ വിമാനത്താവള പരിസരങ്ങളില്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കും. 40 കോടി രൂപ ചെലവില്‍ വാട്ടര്‍ സ്പോര്‍ട്സ്‌ കോംപ്ലക്സ്‌ സ്ഥാപിക്കും. വിമാനത്താവളത്തിന്റെ ചുമതലയുള്ള സിഐഎസ്‌എഫ്‌ ജവാന്മാര്‍ക്കായി 272 ഫ്ലാറ്റുകള്‍ നിര്‍മിക്കാനും യോഗം അനുമതി നല്‍കി. റണ്‍വേയിലെ റബ്ബര്‍മാലിന്യങ്ങള്‍ നീക്കംചെയ്യാനായി 4 കോടി രൂപ മുടക്കി വിദേശ മെഷിനറി വാങ്ങുവാനും യോഗം നിര്‍ദ്ദേശിച്ചു.

Related News from Archive

Editor's Pick