ഹോം » പ്രാദേശികം » എറണാകുളം » 

ആലുവ നഗരസഭയിലേക്ക്‌ ബിജെപി മാര്‍ച്ച്‌ നടത്തി

September 24, 2011

ആലുവ: മാലിന്യനിക്ഷേപം വ്യാപകമായിട്ടും നഗരസഭ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ബിജെപി ടൗണ്‍ കമ്മറ്റി പ്രസിഡന്റ്‌ എ.സി.സന്തോഷ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. ഭരണം കിട്ടിയാല്‍ 24 മണിക്കൂറിനകം ആലുവ സുന്ദരനഗരമാക്കുമെന്ന്‌ വാഗ്ദാനം നല്‍കിയാണ്‌ ഭരണത്തിലേറിയത്‌.
എന്നാല്‍ ഒരുവര്‍ഷം തികയാറായപ്പോഴും നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടി ചീഞ്ഞളിഞ്ഞ്‌ ജനങ്ങളുടെ ആരോഗ്യത്തിന്‌ ഹാനികരമാകുന്ന തരത്തില്‍ ചീഞ്ഞുനാറിക്കൊണ്ടിരിക്കുകയാണ്‌. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക്‌ ബിജെപി നേതൃത്വം നല്‍കുമെന്ന്‌ സന്തോഷ്‌ മുന്നറിയിപ്പ്‌ നല്‍കി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ്‌ മുതിരക്കാട്‌, ബിജെപി ആലുവ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ.എം.ദിനേശ്‌ കുമാര്‍, എന്‍.അനില്‍ കുമാര്‍, ഗിരീഷ്‌ ഷേണായി, കെ.പി.ശശി, എം.ജി.ബാബു എന്നിവര്‍ സംസാരിച്ചു.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick