ഹോം » പ്രാദേശികം » കോട്ടയം » 

പാലക്കാടന്‍ ലഹരി നുകര്‍ന്നവര്‍ക്ക്‌ മഞ്ഞപ്പിത്ത രോഗബാധ

September 24, 2011

കോട്ടയം: ലഹരി നുരയുന്ന പാലക്കാടന്‍ കള്ളുകുടിച്ചവരില്‍ അധികം പേരും മഞ്ഞപ്പിത്തരോഗ ബാധിതര്‍. ഓണക്കാലത്ത്‌ കേരളത്തിലെ വിവിധ ഷാപ്പുകളിലേക്ക്‌ പാലക്കാട്ടുനിന്നും കൊണ്ടുവന്ന്‌ വിതരണം ചെയ്ത കള്ളുകുടിച്ചവരാണ്‌ മഞ്ഞപ്പിത്തരോഗം പിടിപെട്ടവരായിത്തീര്‍ന്നിരിക്കുന്നത്‌. കോട്ടയം ജില്ലയിലെത്തിച്ച കള്ളുകുടിച്ചവര്‍തന്നെ സാക്ഷ്യപ്പെടുത്തിയ വിവരമാണിത്‌. മഞ്ഞപ്പിത്തരോഗം പിടിപെടുന്നത്‌ ജലത്തില്‍ക്കൂടിയായതിനാല്‍ പാലക്കാട്ടുവച്ചു കൂട്ടിയ കളളില്‍ മലിനജലം കലര്‍ന്നതോ ഓണക്കച്ചവടത്തില്‍ മദ്യം തികയാതെ വന്നതിനെത്തുടര്‍ന്ന്‌ കള്ളുഷാപ്പുകളില്‍ കൂട്ടിയ കള്ളുകളില്‍ ചേര്‍ത്ത്‌ വെള്ളം മലിനജലമായതോ ആകാം കള്ളുകുടിച്ചവരില്‍ അധികം പേരും മഞ്ഞപ്പിത്തബാധിതരായിത്തീരാന്‍ കാരണമായിതീര്‍ന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു. പാലക്കാട്ടുനിന്നും വരുന്ന കള്ളുകളോ നിലവില്‍ ഷാപ്പുകളില്‍ വിറ്റഴിക്കപ്പെടുന്ന കള്ളുകളോ അധികൃതര്‍ പരിശോധന വിധേയമാക്കാന്‍ തയ്യാറാകാത്തത്‌ വലിയ വീഴ്ചയാണ്‌. കള്ളുഷാപ്പ്‌ മുതലാളിമാരും എക്സൈസ്‌ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം മൂലം ഷാപ്പുകളില്‍ വിറ്റഴിക്കുന്ന കള്ളുകള്‍ വിഷലിപ്തമാണ്‌. പേസ്റ്റും കള്ളിന്‍മട്ടും ഡയസിപാം തുടങ്ങിയ മയക്കുഗുളികകളും കലര്‍ത്തി കൂട്ടിയെടുക്കുനവ്ന വ്യാജക്കള്ളുകളാണ്‌ ഷാപ്പുകളില്‍ വിറ്റഴിക്കപ്പെടുന്നത്‌. ഇത്‌ മദ്യപന്‍മാര്‍ക്ക്‌ ബോദ്ധ്യമുണ്ടെങ്കിലും മദ്യത്തിനടിപ്പെട്ടു പോയതിനാല്‍ അവര്‍ അറിഞ്ഞും അറിയാതെയും ഈ വ്യാജക്കള്ളുകുടിക്കാന്‍ ഇടയാകുന്നു. ഇത്‌ മാരകമായ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കുന്നതിനോടൊപ്പം മഞ്ഞപ്പിത്തം പോലുള്ള മാരകരോഗങ്ങള്‍ക്കും ഇടയാക്കുന്നു. ഇത്തരം വ്യാജക്കള്ളുകള്‍ ഉദ്പാദിപ്പിച്ച്‌ വില്‍ക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കേണ്ടവര്‍ വ്യാജക്കള്ള്‌ ഉദ്പാദകരുമായി ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ടുകെട്ട്‌ സമൂഹത്തില്‍ വിതക്കുന്ന മഞ്ഞപ്പിത്തം പോലുള്ള മാരകരോഗങ്ങള്‍ പടരാനിടയാക്കുമ്പോള്‍ ഭരണകൂടം എന്തുചെയ്യണമെന്നറിയാതെ പരസ്പരം പഴിചാരി രാഷ്ട്രീയ നേട്ടത്തിനായി ഭരണ,പ്രതിപക്ഷ വാഗ്വാദം നടത്തുന്നതിനും പകരം പകര്‍ച്ചവ്യാധികള്‍ പടരാനുള്ളു കാരണങ്ങളിലേക്കിറങ്ങിച്ചെന്ന്‌ സത്യം കണ്ടെത്തി പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ മാരക രോഗങ്ങള്‍ക്കടിപ്പെട്ട്‌ മരിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related News from Archive
Editor's Pick