ഹോം » ഭാരതം » 

തെലുങ്കാന: ട്രെയിന്‍ തടയല്‍ സമരം തുടരുന്നു

September 25, 2011

ഹൈദരാബാദ് : പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാനയില്‍ നടക്കുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഈ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. സമരത്തെ തുടര്‍ന്ന് ഹൈദരാബാദിലടക്കം ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു.

ഈ മാസം 13ന് സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തോടെയാണ് പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള സമരം ശക്തമായത്. 12 ദിവസത്തെ സമരം മൂലം 3564 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. രണ്ട് ദിവസത്തെ ട്രെയിന്‍ തടയല്‍ സമരം മൂലം സൌത്ത്, സെന്‍‌ട്രല്‍ റെയില്‍‌വേയ്ക്ക് 22 കോടി രൂപയുടെ നഷ്ടം ഉണ്ടായി.

Related News from Archive
Editor's Pick