ഹോം » പൊതുവാര്‍ത്ത » 

മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യം – വി.എസ്

September 25, 2011

തിരുവനന്തപുരം: പാമോയില്‍ കേസിലെ പ്രതികള്‍ വിജിലന്‍സ് കോടതി ജഡ്ജിയെ അവിശ്വസിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറയുന്നു.

നിരപരാധി ചമയാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. മറ്റു ചിലരുടെ പിന്നില്‍ എത്രനാള്‍ ഒളിച്ചിരുന്ന് ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ സാധിക്കും. കേസിലെ അവിഹിത പങ്കാളിത്തമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്.

കോടതി വിധിയെ വെല്ലുവിളിച്ച നടപടി ന്യായീകരിച്ച ധനമന്ത്രി കെ.എം. മാണിയുടെ സംരക്ഷണയില്‍ ഉമ്മന്‍ ചാണ്ടി എത്രനാള്‍ കഴിയുമെന്നും വി.എസ് ചോദിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick