ഹോം » ഭാരതം » 

ചിദംബരത്തെ കാണാന്‍ സോണിയ വിസമ്മതിച്ചു

September 25, 2011

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം വിവാദത്തില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ കാണാന്‍ സോണിയാ ഗാന്ധി വിസമ്മതിച്ചു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം കൂടിക്കാഴ്ചയാകാമെന്ന നിലപാടിലാണ് സോണിയ.

സ്പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് പി.ചിദംബരത്തെ പിന്തുണയ്ക്കണമെന്ന് നേതാക്കളോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചിദംബരത്തെ കാണാന്‍ സോണിയ സമയം അനുവദിക്കാത്തതെന്ന വാര്‍ത്തയും പുറത്തു വരുന്നത്.

വിദേശത്തുള്ള പ്രധാനമന്ത്രി ചൊവ്വാഴ്ചയും ധനമന്ത്രി പ്രണബ് മുഖര്‍ജി തിങ്കളാഴ്ചയും തിരിച്ചെത്തും. വിഷയം പ്രധാനമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം ചിദംബരത്തെ കാണാനാണ് സോണിയയുടെ തീരുമാനം.

സോണിയയെ കാണാനായി ഇന്നലെയാണ് ചിദംബരം സമയം ചോദിച്ചത്. 2ജി സ്പെക്ട്രം ലേലത്തില്‍ വിതരണം ചെയ്യാനുള്ള തീരുമാനം ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന് എടുക്കാമായിരുന്നുവെന്ന് പ്രണബ് മുഖര്‍ജി നല്‍കിയ വിശദീകരണമാണ് പുതിയ വിവാദത്തിന് കാരണമായത്.

വിവാ‍ദത്തിന് പ്രധാനമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഇതിനിടെ ചിദംബരവും പ്രണബും ടെലിഫോണില്‍ ചര്‍ച്ചയും നടത്തി.

Related News from Archive
Editor's Pick