ഹോം » ലോകം » 

ഗാസയില്‍ യുഎന്‍ ഓഫീസിന്‌ സമീപം സ്ഫോടനം

June 26, 2011

ഗാസ: ഗാസയില്‍ യുഎന്‍ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ ഓഫീസിന്‌ സമീപം സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. സ്ഫോടനത്തില്‍ ഓഫീസിനു സമീപത്തുള്ള പള്ളിക്കും കേടുപാട്‌ പറ്റിയിട്ടുണ്ട്‌. യുഎന്‍ ഓഫീസാണോ സമീപത്തുള്ള പള്ളിയാണോ സ്ഫോടനം നടത്തിയവര്‍ ലക്ഷ്യമിട്ടതെന്ന്‌ വ്യക്തമല്ല. മൂന്നു ദിവസങ്ങള്‍ക്കു മുമ്പും ബോംബ്‌ സ്ഥാപിച്ചിരുന്നെങ്കിലും സ്ഫോടനത്തിന്‌ മുന്‍പ്‌ ബോംബ്‌ കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു.

Related News from Archive
Editor's Pick