പൃഥ്വി-II വിക്ഷേപണം വിജയകരം

Monday 26 September 2011 11:35 am IST

ബാലസോര്‍: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-II ബാലിസ്റ്റിക്‌ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപ്പൂരില്‍ നിന്നായിരുന്നു വിക്ഷേപണം. 350 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള മിസൈലിന് ഒമ്പതു മീറ്റര്‍ നീളവും, ഒരു മീറ്റര്‍ വ്യാസവുമുണ്ട്‌. 500 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന മിസൈല്‍ ഇന്റഗ്രേറ്റഡ്‌ ഗൈഡ്‌ മിസെയില്‍ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമിന്റെ ഭാഗമായാണ്‌ വികസിപ്പിച്ചത്‌. സൈന്യത്തില്‍ നേരത്തെ തന്നെ കമ്മീഷന്‍ ചെയ്‌തിട്ടുള്ള പൃഥ്വിയുടെ പരീക്ഷണ വിക്ഷേപണം മാത്രമാണിതെന്ന്‌ പ്രതിരോധ വക്താവ്‌ അറിയിച്ചു. ദ്രാവക ഇന്ധനം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന മിസൈലിന് ഇരട്ട എഞ്ചിനാണുള്ളത്‌.