മാവോയിസ്റ്റുകള്‍ തന്നെ ലക്ഷ്യമിടുന്നു - മമത ബാനര്‍ജി

Monday 26 September 2011 12:23 pm IST

കൊല്‍ക്കത്ത: മാവോയിസ്റ്റുകള്‍ തന്നെ ലക്ഷ്യമിടുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഹിറ്റ് ലിസ്റ്റിലുണ്ട്. ഏതാനും ദിവസം മുന്‍പു തന്‍റെ വീടിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ വ്യക്തിപരമായി പറഞ്ഞാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ സാധ്യമാകുമെന്നു തോന്നുന്നില്ലെന്നും മമത അറിയിച്ചു. ചര്‍ച്ചയ്ക്കുള്ള എല്ലാ അന്തരീക്ഷവും സര്‍ക്കാര്‍ ഒരുക്കി. എന്നാല്‍ ഇതു തകര്‍ക്കാനാണ് മാവോയിസ്റ്റ് ശ്രമം. ഒരു വിഭാഗം വിചാരിച്ചാല്‍ മാത്രം സമാധാനം നടപ്പാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.