ഹോം » ലോകം » 

ട്രിപ്പോളിയില്‍ 1,700ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി

September 26, 2011

ട്രിപ്പോളി: ലിബിയയില്‍ വിമത പോരാട്ടം രൂക്ഷമാകുന്നതിനിടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ 1,700ഓളം പേരുടെ മൃതദേഹങ്ങളുടെ അവശിഷ്ടം കണ്ടെത്തി. 1996ല്‍ ട്രിപ്പോളിയിലെ അബുസലിം തടവറയില്‍ ഗദ്ദാഫി ഭരണകൂടം കൂട്ടക്കൊല നടത്തിയവരുടെ മൃതദേഹമാണിതെന്ന്‌ സംശയിക്കുന്നതായി ദേശീയ പരിവര്‍ത്തന സമിതി അഭിപ്രായപ്പെട്ടു.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വിവിധ രാജ്യങ്ങളുടെ സഹായം തേടുമെന്ന് സമിതി വ്യക്തമാക്കി. ഡി.എന്‍.എ പരിശോധന നടത്തിയ ശേഷമെ മരിച്ചവരെ തിരിച്ചറിയാന്‍ കഴിയൂവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ജയില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് 1996 ജൂണില്‍ തടവുകാര്‍ പ്രക്ഷോഭം നടത്തിയത്. എന്നാല്‍ ഗദ്ദാഫി സൈന്യം പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തി. ഇതില്‍ 2000 തടവുകാര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം ഗദ്ദാഫിയുടെ ജന്മ നഗരമായ സിര്‍ത്തില്‍ അന്തിമ പോരാട്ടത്തിന്‌ വിമതര്‍ ആഹ്വാനം ചെയ്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick