ഹോം » പൊതുവാര്‍ത്ത » 

സ്പെക്ട്രം കേസില്‍ ചിദംബരത്തിന്റെയും പ്രധാനമന്ത്രിയുടെയും മൊഴി എടുക്കണം – രാജ

September 26, 2011

തിരുവനന്തപുരം: 2 ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിയുടെയും പി. ചിദംബരത്തിന്റെയും മൊഴിയെടുക്കണമെന്ന്‌ എ.രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ചിദംബരത്തെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴി മജിസ്ട്രേറ്റ്‌ നേരിട്ട്‌ രേഖപ്പെടുത്തണമെന്നും ചിദംബരത്തെ സാക്ഷിയാക്കണമെന്നും രാജ ആവശ്യപ്പെട്ടു.

2 ജി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും ചിദംബരം ഒപ്പുവെച്ചിരുന്നുവെന്നും എന്നാല്‍ ചിദംബരത്തെ പ്രതിയാക്കേണ്ടതില്ലെന്നും എ.രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

സ്പെക്ട്രം അനുവദിച്ചതില്‍ ടെലികോം, ധനമന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ലായിരുന്നുവെന്നും രാജയുടെ അഭിഭാഷകന്‍ വാദിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick