ഹോം » വാര്‍ത്ത » ലോകം » 

ഹഖാനി ശ്രംഘലയ്ക്കെതിരെ നടപടിയെടുക്കില്ല – പാക്കിസ്ഥാന്‍

September 26, 2011

ഇസ്ലാമാബാദ്‌: യു.എസ്‌ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി തീവ്രവാദ സംഘടനയായ ഹഖാനി ശൃംഘലയ്ക്കെതിരെ നടപടിയെടുക്കില്ലെന്ന്‌ പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ഉന്നത സൈനിക തലവന്‍മാരുടെ പ്രത്യേക യോഗത്തിലാണ്‌ തീരുമാനം.

എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലെ തീവ്രത പരമാവധി കുറയ്ക്കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു വന്നു. സൈനിക മേധാവി അഷ്‌ഫാഖ് പര്‍വേസ്‌ കയാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

വടക്കു പടിഞ്ഞാറന്‍ വസീരിസ്ഥാനിലെ ഹഖാനി ശൃംഖലയ്ക്കെതിരെ യു.എസിന്റെ പ്രതിരോധത്തെ ശക്തമായി നേരിടണമെന്നും പാക്‌ മണ്ണില്‍ ശക്തിയേറുന്ന യു.എസ്‌ അധിനിവേശത്തെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick