ഹോം » ഭാരതം » 

ആചാര്യ ബാലകൃഷ്ണയ്ക്കെതിരെ സിബിഐ കേസ്‌

June 26, 2011

ഉത്തരാഖണ്ഡ്‌: യോഗാ ആചാര്യന്‍ ബാബാ രാംദേവിന്റെ വിശ്വസ്തന്‍ ആചാര്യ ബാലകൃഷ്ണയ്ക്കെതിരെ സിബിഐ കേസ്‌ ഫയല്‍ ചെയ്തു. വ്യാജ പാസ്പോര്‍ട്ട്‌ കൈവശം വച്ചതിന്‌ പാസ്പോര്‍ട്ട്‌ ആക്ട്‌ പ്രകാരമാണ്‌ കേസ്‌ എടുത്തിരുക്കുന്നത്‌. ഡെറാഡൂണിലാണ്‌ കേസ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാറിന്റെ പരാതിയെ തുടര്‍ന്നാണ്‌ നടപടി.
പാസ്പോര്‍ട്ട്‌ ഓഫീസില്‍ നിന്ന്‌ ലഭിക്കുന്ന വിവരമനുസരിച്ച്‌ ബാലകൃഷ്ണയ്ക്ക്‌ രണ്ട്‌ ഇന്ത്യന്‍ പാസ്പോര്‍ട്ടും ഒരു നേപ്പാളി പാസ്പോര്‍ട്ടുമുണ്ട്‌. ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ ലഭിക്കാന്‍ ബാലകൃഷ്ണ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ്‌ സര്‍ക്കാര്‍ സിബിഐക്ക്‌ കൈമാറിയ പരാതിയില്‍ പറയുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick