ഹോം » പ്രാദേശികം » കാസര്‍കോട് » 

ബിജെപി നേതാവ്‌ ട്രെയിനില്‍ നിന്ന്‌ വീണ്‌ മരിച്ചു

September 26, 2011

കാസര്‍കോട്‌: ബിജെപി മൊഗ്രാല്‍പുത്തൂറ്‍ പഞ്ചായത്ത്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കാസര്‍കോട്‌ ടൌണ്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കുമ്പള ബ്രാഞ്ചിലെ ക്ളാര്‍ക്കുമായ നവീന്‍ നായിക്‌(35) മംഗലാപുരത്ത്‌ ട്രെയിനില്‍ നിന്നു വീണു മരിച്ചു. ഞായറാഴ്ച രാത്രി 9.3൦ന്‌ മംഗലാപുരം റയില്‍വെ സ്റ്റേഷനിലാണ്‌ അപകടം നടന്നത്‌. കാസര്‍കോട്ടേക്ക്‌ വരാനായി വെസ്റ്റ്കോസ്റ്റ്‌ എക്സ്പ്രസില്‍ കയറുന്നതിനിടയിലാണ്‌ അപകടം. ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി, മൊഗ്രാല്‍പുത്തൂറ്‍ ഗ്രാമപഞ്ചായത്ത്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. നവീന്‍നായിക്കിണ്റ്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. മംഗലാപുരത്ത്‌ പോസ്റ്റ്‌ മാര്‍ട്ടത്തിന്‌ ശേഷം മൃതദേഹം കാസര്‍കോട്‌ കറന്തക്കാട്‌ ബിജെപി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചിരുന്നു. ബിജെപി ദേശീയസമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്‍, അഡ്വ.ബാലകൃഷ്ണ ഷെട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ആര്‍എസ്‌എസ്‌ താലൂക്ക്‌ സംഘ ചാലക്‌ കെ.ദിനേശന്‍, സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ. കെ.കരുണാകരന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ വി.മുരളീധരന്‍ സമൂഹത്തിണ്റ്റെ വിവിധ തുറകളിലുള്ളവരും അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മൃതദേഹം വിലാപയാത്രയായി കുഡ്ലു രാംദാസ്‌ നഗറിനടുത്തെ വീട്ടിലെത്തിച്ചു. കാസര്‍കോട്‌ ടൌണ്‍ കോ-ഓപ്പറേറ്റീവ്‌ ബാങ്കിനുവേണ്ടി പ്രസിഡണ്ട്‌ അഡ്വ.എ.സി.അശോക്‌ കുമാര്‍, വൈസ്‌ പ്രസിഡണ്ട്‌ കെ.എം.സരള എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗോപാലകൃഷ്ണനായക്‌-സോമാവതി ദമ്പതികളുടെ മകനായ നവീന്‍ കുമാര്‍ നായക്‌ അവിവാഹിതനാണ്‌. അന്നപൂര്‍ണ്ണ, കവിത, രശ്മി, രമ്യ സഹോദരങ്ങളാണ്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ വീട്ടുവളപ്പില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്കാരം നടന്നു.

Related News from Archive
Editor's Pick