ഹോം » പൊതുവാര്‍ത്ത » 

മാലിന്യ നിര്‍മ്മാര്‍ജനത്തിന് കര്‍മ്മപദ്ധതി – മുഖ്യമന്ത്രി

September 27, 2011

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന കര്‍മ്മ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. അടുത്ത മാസം രണ്ട് മുതലായിരിക്കും മാലിന്യ നിര്‍മ്മാര്‍ജന പരിപാടി തുടങ്ങുക.

ജലാശയങ്ങള്‍ മലിനീകരിക്കുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിക്കൊണ്ട്, പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മാലിന്യ നിര്‍മ്മാര്‍ജനം നടപ്പിലാക്കും.

ഓരോ കുടുംബത്തിനും മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്ലാസ്റ്റിക്‌ നിരോധനം നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയോട്‌ ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച്‌ പ്രതിപക്ഷവുമായുള്ള ചര്‍ച്ച ഇന്ന്‌ നടക്കുമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

Related News from Archive
Editor's Pick