ഹോം » പൊതുവാര്‍ത്ത » 

റൌഫിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

September 27, 2011

കോഴിക്കോട് : കെ.എ റൌഫിനെതിനെ കോഴിക്കോട് നടക്കാവ് പോലീസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. മഹാരാഷ്ട്ര ഭൂമി ഇടപാടിലെ ഇടനിലക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പുതിയ കേസെടുത്തപ്പോള്‍ പതിമൂന്ന് വര്‍ഷം മുമ്പ് റബ്ബര്‍ ഫാക്ടറി കത്തിയ കേസില്‍ പുനരന്വേഷണമാണ് റൌഫിനെതിരെ നടത്തുന്നത്.

മഹാരാഷ്ട്ര ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ തോമസ് മാത്യു നല്‍കിയ പരാതി പ്രകാരമാണ് നടക്കാവ് സി.ഐ റൌഫിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 118 ഡി എന്നീ വകുപ്പുകള്‍ പ്രകാരം ഫോണില്‍ വിളിച്ച് വധ ഭീഷണി മുഴക്കിയെന്നാണ് കേസ്. ചോദ്യ ചെയ്യലിനായി ഹാജരാകാന്‍ പോലീസ് റൌഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റൊഫിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ ഫാക്ടറിയാണ് പതിമൂന്ന് വര്‍ഷ മുമ്പ് കത്തിനശിച്ചത്. ഈ ഫാക്ടറി റൌഫിന്റെ നിര്‍ദ്ദേശ പ്രകാരം താന്‍ കത്തിച്ചതാണെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അടുത്തകാലത്തായി പറഞ്ഞിരുന്നു. ഇയാളുടെ മൊഴിപ്രകാരമാണ് കേസി പുനരന്വേഷണം തുടങ്ങിയത്.

എന്നാല്‍ ഫാക്ടറി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കത്തി നശിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നുവെന്നും ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കിയിരുന്നതായും റൌഫ് പറയുന്നു.

Related News from Archive

Editor's Pick