ഹോം » ഭാരതം » 

തെലുങ്കാനയ്ക്കായി ക്ഷേത്രങ്ങള്‍ അടച്ചും സമരം

September 27, 2011

ഹൈദരാബാദ്‌: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ആന്ധ്രയിലെ തെലുങ്കാന മേഖലയിലെ ക്ഷേത്രങ്ങള്‍ പലതും അടച്ചു. ചില ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളെല്ലാം നിര്‍ത്തി. ആര്‍ജിത സേവ, അഭിഷേകം, അര്‍ച്ചന എന്നീ പൂജകള്‍ ഇതില്‍പ്പെടും.

തെലുങ്കാന പ്രദേശത്തെ പൂജാരികളുടെ പ്രക്ഷോഭസമിതിയാണ്‌ സമരത്തിന്‌ ആഹ്വാനം ചെയ്‌തത്‌. ചില കേന്ദ്രങ്ങളില്‍ ദര്‍ശനത്തിന്‌ മാത്രം നട തുറക്കാറുണ്ട്‌. സംസ്ഥാനത്തെ നൂറോളം അമ്പലങ്ങളാണു സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടത്.

ഹൈദരാബാദ് അടക്കം പത്തു ജില്ലകളിലെ ക്ഷേത്രങ്ങളാണ് അടച്ചിട്ടത്. ജനകീയ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി പൂജാരികളും ക്ഷേത്ര ജീവനക്കാരും അറിയിച്ചു.

Related News from Archive
Editor's Pick