ഹോം » പ്രാദേശികം » കോട്ടയം » 

മഞ്ഞപ്പിത്തം 252 പേര്‍ക്ക്‌ മാത്രമെന്ന്‌ ആരോഗ്യവകുപ്പ്‌

September 27, 2011

കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം പടരുകയും നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും ആരോഗ്യവകുപ്പിണ്റ്റെ കണക്കില്‍ രോഗബാധിതര്‍ വെറും 252 മാത്രം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രസിദ്ധീകരിച്ച കണക്കാണിത്‌. ജില്ലയിലെ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്ത മഞ്ഞപ്പിത്തം തടയുന്നതിന്‌ പ്രതിരോധ-ബോധവല്‍ക്കരണപരിപാടികള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 252 മഞ്ഞപ്പത്തം കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുളളത്‌. വൈക്കം താലൂക്കില്‍ മാത്രം 86 മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. മഞ്ഞപ്പിത്തം പകരുന്നത്‌ തടയാന്‍ ആരോഗ്യവകുപ്പിണ്റ്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണപരിപാടികള്‍ നടത്തിവരുന്നുണ്ട്‌. കൂടാതെ 79 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും 74253 കിണറുകളുടെ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തുകയും ചെയ്തു. എല്ലാ ആശുപത്രികളിലും ആവശ്യത്തിന്‌ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ഡോക്ടര്‍മാര്‍ കുറവുളള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആരോഗ്യകേരളം, നിര്‍ബന്ധിത ഗ്രാമീണ സേവനം, താല്‍ക്കാലികവ്യവസ്ഥ എന്നിവ പ്രകാരം ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്‌. എല്ലാ വാര്‍ഡുകളിലും ആരോഗ്യ ശുചിത്വ കമ്മിറ്റികള്‍ക്ക്‌ ലഭ്യമാക്കിയിട്ടുളള ആരോഗ്യകേരളം ഫണ്ട്‌ ഉപയോഗിച്ച്‌ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഹോട്ടല്‍, റെസ്റ്റോറണ്റ്റ്‌, കളളുഷാപ്പുകള്‍ എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. ബോധവല്‍ക്കരണപരിപാടികളുടെ ഭാഗമായി വൈക്കം, ഉദയനാപുരം, ടി.വി. പുരം മേഖലകള്‍ കേന്ദ്രീകരിച്ച്‌ 9737 വീടുകള്‍ രണ്ടു തവണ വീതം ആരോഗ്യപ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും സന്ദര്‍ശിച്ച്‌ പനി സര്‍വേ, ബോധവല്‍ക്കരണം എന്നിവ നടത്തി. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാനും നേരത്തേ ചികിത്സ നേടാനുമുളള നിര്‍ദ്ദേശങ്ങളാണ്‌ പ്രധാനമായും നല്‍കുന്നത്‌. 85 സാമൂഹ്യാധിഷ്ഠിത സംഘടനകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മഞ്ഞപ്പിത്തത്തെക്കുറിച്ച്‌ ക്ളാസുകള്‍ എടുത്തു. 1401 സംഘചര്‍ച്ചകള്‍ നടത്തുകയും 1000 പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും 3000 ബിറ്റ്‌ നോട്ടീസുകള്‍ വിതരണം ചെയ്യുകയും നാല്‌ ദിവസം മൈക്ക്‌ അനൌണ്‍സ്മെണ്റ്റ്‌ നടത്തുകയും ചെയ്തു. സ്കൂളുകളില്‍ പ്രത്യേക അസംബ്ളി നടത്തി കുട്ടികളില്‍ ബോധവല്‍ക്കരണസന്ദേശങ്ങള്‍ എത്തിച്ചു. കൂടാതെ പഞ്ചായത്തുകളില്‍ വകുപ്പുതല ഏകോപനസമിതികള്‍ ചേര്‍ന്ന്‌ നടത്തേണ്ട നടപടികള്‍ക്ക്‌ രൂപം നല്‍കിവരുന്നു. മഞ്ഞപ്പിത്തത്തിണ്റ്റെ വൈറസ്‌ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 50 ദിവസത്തിനുളളിലാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. അതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ കൃത്യമായ ഫലം കണ്ടുതുടങ്ങാന്‍ ഇനിയും ഏതാനും ആഴ്ചകളെങ്കിലും എടുക്കുമെന്ന്‌ ഡി.എം.ഒ. അറിയിച്ചു. പനി ബാധിതര്‍ ധാരാളം ശുദ്ധജലം കുടിക്കുകയും നന്ദായി വിശ്രമിക്കുകയും നേരത്തേ ചികിത്സ നേടുകയും വേണം.

Related News from Archive
Editor's Pick