ഹോം » വാര്‍ത്ത » ഭാരതം » 

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് 8 പേര്‍ മരിച്ചു

September 28, 2011

ന്യൂദല്‍ഹി: ഓള്‍ഡ് ദല്‍ഹിയില്‍ ചാന്ദ്നി മഹല്‍ ജുമാ മസ്ജിദിന് സമീപം മൂന്നു നിലക്കെട്ടിടം തകര്‍ന്ന് നാല് സ്ത്രീകള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാ‍ണ് സംഭവം.

സമീപത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ആഘാതമാകാം അപകടകാരണമെന്ന് പോലീസ് അറിയിച്ചു. എഴുപത്‌ വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. അനവധി പേര്‍ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുള്ളതായാണ്‌ റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റവരെ ലോക്‌ നായക്‌ ജയപ്രകാശ്‌ നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ജയ്‌പ്രകാശ്‌ ആശുപത്രിയിലെത്തിയ കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബലിനെ ജനങ്ങള്‍ തടഞ്ഞു. ആശുപത്രിയിലെത്തിയ അദ്ദേഹത്തിന്‌ നാട്ടുകാരുടെ പ്രതിഷേധം മൂലം കാറിന്‌ പുറത്തിറങ്ങാനാവാതെ മടങ്ങേണ്ടി വന്നു. നാട്ടുകാരും പരിക്കേറ്റവരുടെ ബന്ധുക്കളും ചേര്‍ന്ന്‌ സിബലിന്റെ കാര്‍ വളയുകയായിരുന്നു.

കഴിഞ്ഞ നവംബറില്‍ കിഴക്കന്‍ ദല്‍ഹിയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന്‌ വീണ്‌ 70 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick