ഹോം » പൊതുവാര്‍ത്ത » 

സിംഗൂരിലെ ഭൂമി പിടിച്ചെടുക്കാം – കൊല്‍ക്കത്ത ഹൈക്കോടതി

September 28, 2011

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിംഗൂരില്‍ ടാറ്റയുടെ ഭൂമി ഏറ്റെടുത്തത് നിയമാനുസൃതമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. അനുവദിച്ച ഭൂമി തിരിച്ചു പിടിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സിംഗൂര്‍ ഭൂമി നിയമത്തിനെതിരെ ടാറ്റ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ടാറ്റയുടെ നാനോ ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത് നല്‍കിയ 957 ഏക്കര്‍ ഭുമി ഏറ്റെടുത്തത്. എന്നാല്‍ ഭൂമി നല്‍കാന്‍ കര്‍ഷകര്‍ വിസമ്മതിക്കുന്ന പക്ഷം ഇതു തിരിച്ചെടുത്തു നല്‍കാമെന്നു മമത വാഗ്ദാനം നല്‍കിയിരുന്നു. ഇതു പ്രകാരം കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചു നല്‍കാന്‍ വേണ്ടി മമതാ ബാനര്‍ജി അധികാരമേറ്റ ശേഷം സിംഗൂര്‍ ഭൂമി നിയമം കൊണ്ടു വരുകയായിരുന്നു. ഇതിന്റെ നിയമസാധുതയെ ചോദ്യം ചെയ്താണ് ടാറ്റ മോട്ടോര്‍സ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.

ഓര്‍ഡിനനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ടാറ്റയുടെ വാദം. കേസില്‍ വാദം കേട്ട ഹൈക്കോടതി ഈ നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് ഉത്തരവിടുകയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഭൂമി എറ്റെടുക്കലില്‍ വിയോജിപ്പ് പ്രകടിപ്പിച്ച 112 കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചു നല്‍കേണ്ടി വരും. ഇതുവരെ നഷ്ടപരിഹാരം വാങ്ങാതിരിക്കുന്നവര്‍ക്ക് വിപണി വില അനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടിയും വരും.

നഷ്ടപരിഹാരം നിശ്ചയിക്ക് കൊല്‍ക്കത്ത ഹൈക്കോടതി സിംഗൂര്‍ ജില്ലാ ജഡ്ജിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. നേരത്തേ കേസ് പരിഗണിച്ച സുപ്രീം കോടതി ഭൂമി വിതരണം ഹൈക്കോടതി വിധി വരുന്നതു വരെ സ്റ്റേ ചെയ്തിരുന്നു.

Related News from Archive
Editor's Pick