ഹോം » പൊതുവാര്‍ത്ത » 

അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസിന് സ്റ്റേ

September 28, 2011

കൊച്ചി: മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസില്‍ പുനരന്വേഷണം നടത്താനുള്ള വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. 2008ല്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കേ കോഴിക്കോട് റേഷന്‍ ഡിപ്പോകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിജിലന്‍സ് ഡയറക്ടര്‍ കേസില്‍ തുടരന്വേഷണം നടത്താനായി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ തുടരന്വേഷണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഇത് സ്റ്റേ ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് കുറ്റപത്രം നല്‍കിയ ഒരു കേസില്‍ വീണ്ടും അന്വേഷണം നടത്തുന്നതെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പൊതുവാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick