ഹോം » പൊതുവാര്‍ത്ത » 

സൗജന്യ സൈക്കിള്‍ വിതരണ പദ്ധതിക്ക്‌ സ്റ്റേ

September 28, 2011

കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ സൈക്കിള്‍ നല്‍കുന്ന പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഓരോ വിദ്യാര്‍ത്ഥിക്കും സൈക്കിള്‍ വാങ്ങുന്നതിന്‌ 3000 രൂപ വീതം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുന്നത്‌.

ആദ്യം സൈക്കിള്‍ വാങ്ങി നല്‍കാനായിരുന്നു തീരുമാനമെങ്കിലും ഇതിനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ 3000 രൂപ വീതം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ലാ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്ന പരിപാടി യു.ഡി.എഫ്‌ സര്‍ക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായിട്ടാണ്‌ പ്രഖ്യാപിച്ചത്‌.

Related News from Archive
Editor's Pick