ഹോം » ഭാരതം » 

സമ്പന്നര്‍ കൂടുതല്‍ നികുതി അടയ്ക്കണം – ചിദംബരം

September 28, 2011

ന്യൂദല്‍ഹി: സമ്പന്നര്‍ കൂടുതല്‍ നികുതി അടയ്ക്കാന്‍ തയ്യാറാവണമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം നിര്‍ദ്ദേശിച്ചു. നികുതി ടാക്‌സ്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ (എ.ഐ..എം) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം. തങ്ങളുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തണം എന്നാണ്‌ യൂറോപ്പിലുള്ള സമ്പന്നര്‍ പറയുന്നത്‌. അതുപോലെ ഇവിടെയും സമ്പന്നര്‍ അറിഞ്ഞ്‌ നികുതി കൂടുതല്‍ അടയ്ക്കാന്‍ സന്നദ്ധത കാണിക്കണം.

അമേരിക്കയിലെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ്‌ ബരാക്‌ ഒബാമ നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ചുവട്‌ പിടിച്ചാണ്‌ ചിദംബരവും പരാമര്‍ശം നടത്തിയതെന്നത് ശ്രദ്ധേയമാണ്‌.

നികുതി വര്‍ദ്ധനയെ കുറിച്ച്‌ പറയാനുള്ള വേദി ഇതല്ലെന്നും അതിനെ കുറിച്ച്‌ വിശദീകരിക്കേണ്ട ആള്‍ താനല്ലെന്നും പറഞ്ഞ ചിദംബരം നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച്‌ ആലോചിക്കാനുള്ള സമയമായി എന്നും ചൂണ്ടിക്കാട്ടി.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പ്രകാരം നികുതി വരുമാനം 7.4 ശതമാനത്തില്‍ നിന്ന്‌ 8.9 ശതമാനാമായി ഉയരുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick