ഹോം » ലോകം » 

ഐഎംഎഫ്‌ ഉദ്യോഗസ്ഥര്‍ ഗ്രീസിലേക്ക്‌

September 28, 2011

ഏഥന്‍സ്‌: ഗ്രീസ്‌ കടത്തിന്റെ നിലവാരം കുറക്കുന്നതില്‍ വരുത്തുന്ന പുരോഗതി വിലയിരുത്താന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും അന്തര്‍ദേശീയ നിധിയുടെയും ഉദ്യോഗസ്ഥര്‍ ഏഥന്‍സിലെത്തും. ഇവരുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രീസിന്‌ കൂടുതല്‍ ധനസഹായം ലഭിക്കുന്നത്‌.
കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യത്തിന്റെ സാധ്യത കുറക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച്‌ ഗ്രീക്ക്‌ പ്രധാനമന്ത്രി ജോര്‍ജ്‌ പാപ്പെന്‍ഡ്രോ പ്രഖ്യാപിച്ചിരുന്നു. 11 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സഹായം ഗ്രീസിന്‌ നല്‍കേണ്ടതുണ്ടോ എന്നതാണ്‌ ബാങ്ക്‌ അധികൃതര്‍ നിശ്ചയിക്കുന്നത്‌.
ഇതുസംബന്ധിച്ച്‌ ഗ്രീക്ക്‌ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. ചെലവുചുരുക്കലിന്റെയും വരുമാനവര്‍ധനയുടെയും ഭാഗമായി പുതിയ വസ്തുനികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. ഈ നികുതി കൊടുക്കാതിരിക്കുന്നവരുടെ വൈദ്യുതി സര്‍ക്കാര്‍ വിഛേദിക്കും. 2010 ല്‍ 5 ശതമാനം കമ്മി ഒഴിവാക്കിയ ബജറ്റില്‍ കൂടിയ നികുതികള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരായി ശക്തമായ പ്രതിഷേധപ്രകടനങ്ങളുണ്ടായി.
2012 മുതല്‍ തങ്ങളുടെ രാജ്യം കടമില്ലാത്തതായി മാറുമെന്ന്‌ ബെര്‍ലിനില്‍ സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനായി യൂറോ പങ്കാളികളുടെ സഹായം തങ്ങള്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. യൂറോ സോണ്‍ ഗ്രീസിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്ന്‌ കരുതുന്നു.

Related News from Archive
Editor's Pick