ഹോം » ഭാരതം » 

വൈഷ്ണവ ദേവീ ക്ഷേത്രത്തിലേക്ക്‌ റോപ്‌വേകള്‍ ഒരുക്കുന്നു

September 28, 2011

ജമ്മു: ജമ്മുകാശ്മീരിലെ വൈഷ്ണവദേവീ ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഒരു റോപ്പ്‌വേ പദ്ധതികള്‍ ഉടനെ ആരംഭിക്കും. ശ്രീമാത വെഷ്ണവദേവി ക്ഷേത്രബോര്‍ഡാണ്‌ ഇതിനുള്ള പദ്ധതി രൂപീകരിച്ചത്‌. പദ്ധതി പുരോഗമിക്കുകയാണെന്ന്‌ അഡീഷണല്‍ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ മന്ദീപ്‌ കെ.ഭണ്ഡാരി വാര്‍ത്താലേഖകരെ അറിയിച്ചു. ഇതില്‍ ഒരു റോപ്പ്‌വേ ഭക്തജനങ്ങളുടെ സഞ്ചാരത്തിനും മറ്റൊന്ന്‌ സാധനങ്ങളുടെ കയറ്റിറക്കിനായുമാണ്‌ ഉപയോഗിക്കുക. ഭവാന്‍ മുതല്‍ ബഹ്‌റോഗാട്ടി വരെയാണ്‌ റോപ്‌വേ പണിയുന്നത്‌. ഇതിന്റെ സാങ്കേതിക പദ്ധതി അംഗീകരിച്ച്‌ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നതായി ഭണ്ഡാരി അറിയിച്ചു.
ഈ വര്‍ഷം കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ 76 ലക്ഷം ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിച്ചുവെന്നും കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത്‌ 65 ലക്ഷം പേരായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ന്‌ മുതല്‍ തുടങ്ങാനിരിക്കുന്ന നവരാത്രി ആഘോഷങ്ങളുടെ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുനിന്നും കൊണ്ടുവന്ന പുഷ്പങ്ങള്‍കൊണ്ട്‌ ക്ഷേത്രവും പരിസരവും അലങ്കരിച്ചതായി അദ്ദേഹം അറിയിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ ഏര്‍പ്പാടുകള്‍ കര്‍ശനമാക്കിയതായി അദ്ദേഹം അറിയിച്ചു.

Related News from Archive
Editor's Pick