ഹോം » പ്രാദേശികം » എറണാകുളം » 

മണപ്പാട്ടിപ്പറമ്പിലെ അനധികൃത കുടിലുകള്‍ പൊളിച്ചുനീക്കി

September 28, 2011

കൊച്ചി:കോര്‍പ്പറേഷന്റെ ആരോഗ്യ ശുചീകരണ പ്രവര്‍ത്ത്യൂങ്ങളുടെ ഭാഗമായി മണപ്പാട്ടിപ്പറമ്പിലെ അനധികൃത കുടിലുകള്‍ പൊളിച്ചുനീക്കി. താത്കാലിക ഷെഡ്ഡുകളില്‍ താമസിച്ചിരുന്ന മറുനാടന്‍ തൊഴിലാളികളെയും കുടുംബങ്ങളെയുമാണ്‌ ഒഴിപ്പിച്ചത്‌. ഇവരുടെ ജീവിതചര്യ പ്രദേശത്ത്‌ അനാരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണു ്യ‍ൂനടപടി. മൈതാനത്തിനു ചുറ്റും കുടില്‍കെട്ടി താമസിച്ചിരുന്ന മുപ്പതോളം കുടിലുകളാണു കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പൊളിച്ചു നീക്കിയത്‌.
നഗരത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൃത്തിഹീനമായ അന്തരീക്ഷം ഇല്ലാതാക്കുകയെന്നതു കോര്‍പ്പറേഷന്റെ ഉത്തരവാദിത്വമാണെന്നും ഈ നിലയ്ക്കാണു മണപ്പാട്ടിപ്പറമ്പിനു സമീപത്തെ അനധികൃത കുടിലുകള്‍ പൊളിച്ചുനീക്കിയതെന്നും മേയര്‍ ടോണി ചമ്മിണി പറഞ്ഞു. ജോലിക്കായും മറ്റും നഗരത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. ഇവര്‍ രണ്ടോ മൂന്നോ മാസം മാത്രമേ ഒരിടത്തു തങ്ങാറുള്ളൂവെന്നും കുടിയൊഴിപ്പിക്കല്‍ എന്ന നിലയിലേക്കു കോര്‍പ്പറേഷന്‍ നടപടിയെ കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മണപ്പാട്ടിപ്പറമ്പ്‌ മൈതാനത്തിനു ചുറ്റും മറുനാടന്‍ തൊഴിലാളികള്‍ കൈയേറി പ്രദേശത്തു വൃത്തിഹീനമായ സാഹചര്യമുണ്ടാക്കുന്നതായി മേയര്‍ക്കും ജില്ലാ കലക്റ്റര്‍ക്കും പരാതി ്യ‍ൂനല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തുറസായ സ്ഥലങ്ങളില്‍ ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുന്നതും മലിനജലം ഒഴുക്കിവിടുന്നതും ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മഞ്ഞപ്പിത്തവും എലിപ്പനിയും ്യ‍ൂഗരത്തില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഭയപ്പാടോടെയാണു സമീപത്തുള്ളവര്‍ കഴിഞ്ഞിരുന്നതെന്നും ഇവര്‍ പറയുന്നു. എല്‍ഐസി ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ്‌ അടക്കം സ്ഥിതിചെയ്യുന്ന ജനവാസ കേന്ദ്രത്തോടു ചേര്‍ന്നാണ്‌ മണപ്പാട്ടിപ്പറമ്പ്‌. ജെസിബി ഉപയോഗച്ചു കുടിലുകള്‍ പൊളിച്ചു നീക്കിയശേഷം പ്രദേശം നിരപ്പാക്കുകയും ശുചീകരിക്കുകയും ചെയ്തു.

Related News from Archive
Editor's Pick