പൂഞ്ഞാര്‍ പഞ്ചായത്തില്‍ അവിശ്വാസം പാസ്സായി

Wednesday 28 September 2011 11:21 pm IST

പൂഞ്ഞാര്‍: നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ്‌ ഭരിക്കുന്ന ഏകപഞ്ചായത്തായ പൂഞ്ഞാറില്‍ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസപ്രമേയം 6 നെതിരെ 7 വോട്ടുകള്‍ക്ക്‌ പാസ്സായി. എല്‍ഡിഎഫ്‌ ന്‌ 7ഉം, യുഡിഎഫിന്‌ 6 ഉം അംഗങ്ങള്‍ ഉണ്ടായിരുന്ന 13 അംഗ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായി ചേന്നാട്‌ നെടുന്താനം വാര്‍ഡില്‍നിന്ന്‌ സ്വതന്ത്രനായി വിജയിച്ച മനോജ്കുമാര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതോടെയാണ്‌ ഭരണ കക്ഷിപരാജയപ്പെട്ടത്‌. യുഡിഎഫ്‌ അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കിയതു മുതല്‍ കാണാതായ ഇയാള്‍ ഇന്നലെ രാവിലെ പഞ്ചായത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഭരണം അട്ടിമറിക്കുന്നതിനുവേണ്ടി യുഡിഎഫ്‌ നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമാണ്‌ അവിശ്വാസപ്രമേയമെന്നും, ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വരന്‍ കഴിയാത്തവര്‍ പിന്‍വാതിലിലൂടെ കോഴകൊടുത്ത്‌ അധികാരം പിടിച്ചെടുക്കാനുള്ള ഗൂഡശ്രമമാണ്‌ നടത്തിയതെന്നും എല്‍ഡിഎഫ്‌ നേതാക്കള്‍ അരോപിച്ചു എല്‍ഡിഎഫ്‌ പ്രതിനിധിയായി മത്സരിച്ച്‌ വോട്ടുനേടി വിജയിച്ച മുന്നണിയെയും ജനങ്ങളെയും വഞ്ചിഞ്ച്‌ കൂരുമാറിയ അംഗം രാജിവക്കണമെന്നും എല്‍ഡിഎഫ്‌ ആവശ്യപ്പെട്ടു. അവിശ്വാസപ്രമേയത്തില്‍മേലുള്ള ചര്‍ച്ചയോടനുബന്ധിച്ച്‌ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ പാലാ ഡിവൈഎസ്പി സാബു പി. ഇടിക്കുള ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാന്‍ പോലീസ്‌ സന്നാഹം സ്ഥലത്ത്‌ രാവിലെ മുതല്‍ ക്വാസ്‌ ചെയ്തിരുന്നു. മെമ്പറെ അയോഗ്യനാക്കണം: ബിജെപി പൂഞ്ഞാര്‍: രാഷ്ട്രീയകുതിരക്കച്ചവടത്തിന്‌ വേണ്ടി കാറുമാറി വോട്ട്‌ രേഖപ്പെടുത്തിയ പഞ്ചായത്തു മെമ്പറെ അയോഗ്യനാക്കി വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ബിജെപി പൂഞ്ഞാര്‍ പഞ്ചായത്തുകമ്മറ്റി ആവശ്യപ്പെട്ടു. നിര്‍ണ്ണായക സമയങ്ങളില്‍ മത്സരിച്ചു വിജയിച്ച മുന്നണിയെ ഉപേക്ഷിച്ച്‌ എതിര്‍പക്ഷത്ത്‌ നിലകൊള്ളുന്നത്‌ ജനാധിപത്യത്തോടും ജനവിധിയോടുമുള്ള അവഹേളനമാണ്‌ എന്നും ബിജെപി പ്രസ്താവിച്ചു. രഞ്ജിത്‌ പി.ജി.യുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ആര്‍. സുനില്‍കുമാര്‍, ജഗദമ്മ രാമചന്ദ്രന്‍, സാജന്‍ പി. നായര്‍, ജോണി വെട്ടുവയലില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡണ്റ്റ്‌ സ്ഥാനത്തിനായി യുഡിഎഫില്‍ തര്‍ക്കം പൂഞ്ഞാര്‍: അവിശ്വാസപ്രമേയത്തിലൂടെ എല്‍ഡിഎപ്‌ ഭരണം അട്ടിമറിച്ചതോടെ പ്രസിഡണ്റ്റ്സ്ഥാനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടങ്ങി. പ്രസിഡണ്റ്റ്‌ സ്ഥാനം വനിതകള്‍ക്ക്‌ സംവരണം ചെയ്തിരിക്കുന്ന പൂഞ്ഞാറില്‍ കോണ്‍ഗ്രസ്‌ അംഗങ്ങളായ ഉഷാ മേനോന്‍ ജിജി ജയ്സണ്‍ എന്നിവരാണ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്തിന്‌ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്‌. കൂടുതല്‍ കാലം പഞ്ചായത്തംഗമായിരുന്ന ജിജി ജയ്സണ്‍ മുന്‍പരിചയത്തിണ്റ്റെ അടിസ്ഥാനത്തില്‍ പ്രസിഡണ്റ്റ്‌ ആകണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്‌. പി.സി. ജോര്‍ജിനൊപ്പം നില്‍ക്കും: മനോജ്‌ പൂഞ്ഞാര്‍: ഇടുതമുന്നണി നേതൃത്വത്തിന്‍രെ വികസനവിരുദ്ധ സമീപനങ്ങളോടും വിശ്വാസ ധ്വംസനനീക്കങ്ങളോടും ശക്തമായി പ്രതിഷേധിച്ചാണ്‌ താന്‍ യുഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന്‌ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച്വോട്ടുചെയ്ത ഭരണകക്ഷിയംഗം മനോജ്‌ കുമാരന്‍ പ്രസ്താവിച്ചു. നിയോജകരമണ്ഡലത്തിണ്റ്റെ വികസനത്തിനായി ഗവ: ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്ജ്‌ വിളിച്ചു ചേര്‍ത്ത ത്രിതലപഞ്ചായത്തംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന്‌ വിലക്കേര്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.