ഹോം » പ്രാദേശികം » കോട്ടയം » 

നഗരസഭ നവതിയാഘോഷത്തിരക്കില്‍; റോഡുപണികള്‍ക്കും മാലിന്യപ്രശ്നത്തിനും പരിഹാരമില്ല

September 28, 2011

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ നവതിയാഘോഷത്തിണ്റ്റെയും ജലോത്സവത്തിണ്റ്റെയും തിരക്കിലാണ്‌. മാലിന്യപ്രശ്നത്തിനും റോഡുകളുടെ ശോചനീയാവസ്ഥക്കും പരിഹാരമായില്ല. നഗരത്തിലെ മുഴുവന്‍ റോഡുകളും സഞ്ചരിക്കാനാവാത്തവിധം താറുമാറാകുകയാണ്‌. അപകടപരമ്പര തുടര്‍ക്കഥയാകുന്നു. നഗരത്തിലും മാര്‍ക്കറ്റിലും മാലിന്യപ്രശ്നം അതിരൂക്ഷമാകുന്നു. രണ്ടര വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ലക്ഷങ്ങള്‍ മുടക്കി മാര്‍ക്കറ്റില്‍ പണിതീര്‍ത്ത ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ പ്രവര്‍ത്തനം മുടങ്ങി. പുതിയ പ്ളാണ്റ്റിണ്റ്റെ പണി തുടങ്ങിയെങ്കിലും ഒരു വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല. വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നത്‌ നിര്‍ത്തിവച്ചതോടെ വഴിയരികില്‍ പ്ളാസ്‌ററിക്‌ കവറുകളില്‍ മാലിന്യം കൊണ്ടിടുന്നത്‌ പതിവുകാഴ്ചയാകുന്നു. ചങ്ങനാശേരി നഗരത്തിണ്റ്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ഉമ്പിഴിച്ചിറ, താമരശേരി ആവണി തോട്ടില്‍ മാലിന്യം നിറഞ്ഞ്‌ ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്‌. ജലോത്സവത്തിനും നവതിയാഘോഷങ്ങള്‍ക്കും ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ ജനോപകാരപ്രദങ്ങളായ കാര്യങ്ങള്‍ക്കു നടപടികളില്ലെന്നാണ്‌ ജനാഭിപ്രായം. വര്‍ഷാവര്‍ഷങ്ങളില്‍ മനയ്ക്കച്ചിറ പുത്തനാറ്റില്‍ നിറഞ്ഞുകവിയുന്ന പോളകള്‍ നീക്കം ചെയ്യണമെങ്കില്‍ ഭീമമായ തുകയാണ്‌ ചെലവു വരുന്നത്‌. പോള വാരി കരയിലിടുമ്പോള്‍ വീണ്ടും ഇത്‌ ആറ്റിലേക്കിറങ്ങുന്നുമുണ്ട്‌. ഇതിണ്റ്റെ പേരില്‍ വലിയ തുകയാണ്‌ എഴുതിത്തള്ളുന്നത്‌…

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick