ഹോം » പൊതുവാര്‍ത്ത » 

റോഡുകള്‍ നന്നാക്കാന്‍ 1000 കോടി ആവശ്യപ്പെട്ടു – മുഖ്യമന്ത്രി

September 29, 2011

തിരുവനന്തപുരം: മഴക്കാലത്ത് തകര്‍ന്ന് റോഡുകള്‍ നന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആയിരം കോടി രൂപ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. റോഡ് വികസനത്തിനായി പ്രത്യേക പാക്കേജ് ആവിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്തെ 8,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ കൂടി പൊതു മരാമത്ത് വകുപ്പ് എറ്റെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ എം.എല്‍.എമാര്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ രേഖാമൂലം എഴുതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകളുടെ താല്‍പര്യസംരക്ഷണത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോഡ് അറ്റുകുറ്റപ്പണിക്കിടെ തട്ടിപ്പ് കണ്ടെത്തിയാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിയമസഭയെ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick