ഹോം » പൊതുവാര്‍ത്ത » 

ഹഖാനി ഗ്രൂപ്പിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കും – ഹിലരി

September 29, 2011

വാഷിങ്‌ടണ്‍: പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹഖാനി ഗ്രൂപ്പിനെ ഉടന്‍ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുമെന്ന്‌ യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന്‌ അവര്‍ പറഞ്ഞു.

യു.എസ്‌ സന്ദര്‍ശനത്തിനെത്തിയ ഈജിപ്‌ത്‌ വിദേശകാര്യമന്ത്രി മുഹമ്മദ്‌ കാമെല്‍ അമറിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഹിലരി ഈ കാര്യം വ്യക്തമാക്കിയത്‌. അഫ്‌ഗാനിസ്ഥാനിലെ യു.എസ്‌ എംബസി മന്ദിരത്തില്‍ ഇക്കഴിഞ്ഞ 13 ന്‌ ആക്രമണം നടത്തിയത്‌ ഹഖാനി ഗ്രൂപ്പാണെന്നാണ്‌ അമേരിക്ക കരുതുന്നത്‌.

ഈ ആക്രമണം സംവിധാനം ചെയ്‌തതിനും നടപ്പിലാക്കിയതിനും പിന്നില്‍ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐ തന്നെയാണെന്ന്‌ യു.എസ്‌ സംയുക്ത സേനാ മേധാവി മൈക്ക്‌ മുള്ളന്‍ നടത്തിയ പ്രസ്‌താവന പാക്‌-യു.എസ്‌ ബന്ധത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick