ഹോം » പൊതുവാര്‍ത്ത » 

ബാലകൃഷ്ണപിള്ള നിയമം ലംഘിച്ച് ഫോണില്‍

September 29, 2011

തിരുവനന്തപുരം : തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഫോണില്‍ മാധ്യമപ്രവര്‍ത്തകനോട്‌ സംസാരിച്ച്‌ ഗുരുതര നിയമലംഘനം നടത്തി. കൊട്ടാരക്കരയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക്‌ പങ്കില്ലെന്നാണ്‌ പ്രതികരണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനോട്‌ പിള്ള പറയുന്നത്‌.

ശിക്ഷ അനുഭവിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ നിയമലംഘനമായതിനാല്‍ ഇക്കാര്യം പുറത്ത്‌ പറയരുതെന്ന്‌ ബാലകൃഷ്ണപിള്ള ആവശ്യപ്പെടുന്നുണ്ട്‌. കിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌ ബാലകൃഷ്ണപിള്ള ഇപ്പോള്‍.

വി.എസ് അച്യുതാനന്ദന്റെ പ്രസ്‌താവനയ്്ക്ക്‌ പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണുള്ളത്‌. അധ്യാപകന്‍ അപകടത്തില്‍പ്പെട്ടതാണെന്നാണ്‌ സഹാധ്യാപകര്‍ അറിയിച്ചതെന്നും ബാലകൃഷ്ണപിള്ള ഫോണിലൂടെ പറയുന്നുണ്ട്.

Related News from Archive
Editor's Pick