ഹോം » ഭാരതം » 

സംവരണ പ്രശ്നത്തില്‍ മായാവതി മുസ്ലീങ്ങളെ വഞ്ചിക്കുന്നു: എസ്പി

September 29, 2011

ലക്നൗ: സംവരണ പ്രശ്നത്തില്‍ മുഖ്യമന്ത്രി മായാവതി ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളെ വഞ്ചിക്കുകയാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. മായാവതിയുടെ ഭരണത്തില്‍ കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും നിരാശയിലാണെന്നും പാര്‍ട്ടി പ്രസിഡന്റ്‌ അഖിലേഷ്‌ യാദവ്‌ അഭിപ്രായപ്പെട്ടു.
വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ പകരം പ്രതിമകളും സ്മാരകങ്ങളും നിര്‍മിച്ച്‌ നികുതിപ്പണം പാഴാക്കിക്കളയുകയാണ്‌ മായാവതിയെന്നും ഇത്‌ ജനങ്ങളെ വഞ്ചിക്കലാണെന്നും അഖിലേഷ്‌ പറഞ്ഞു.
ബിഎസ്പി സര്‍ക്കാരിനോട്‌ ജനങ്ങള്‍ക്ക്‌ കടുത്ത രോഷമാണുള്ളതെന്നും ക്രാന്തി രഥയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട്‌ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. പ്രധാനമന്ത്രിക്ക്‌ മായാവതി ഒരു കത്തെഴുതിയതുകൊണ്ടുമാത്രം മുസ്ലീങ്ങള്‍ക്ക്‌ സംവരണം ലഭിക്കുകയില്ല.
മായാവതിയുടെ നടപടി വെറും കാപട്യമാണ്‌. മുസ്ലീങ്ങള്‍ക്കും ജാട്ടുകള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി മായാവതി ഈയിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ കത്തെഴുതിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick