ഹോം » പ്രാദേശികം » കാസര്‍കോട് » 

ഏഴുകിലോ കഞ്ചാവുമായി ഉപ്പളയില്‍ യുവാവ്‌ അറസ്റ്റില്‍

September 29, 2011

ഉപ്പള: ഏഴുകിലോ കഞ്ചാവുമായി യുവാവിനെ മഞ്ചേശ്വരം എസ്‌.ഐ.രാജേഷും സംഘവും അറസ്റ്റ്ചെയ്തു. ഉപ്പള പത്വാടിയിലെ ഇബ്രാഹിം എന്ന ഉമ്പായിയുടെ മകന്‍ ഇര്‍ഫാന്‍(2൦) ആണ്‌ അറസ്റ്റിലായത്‌. ഇന്നലെ രാവിലെ മംഗലാപുരത്തുനിന്നും സ്വകാര്യബസില്‍ ഉപ്പള പത്വാടിയിലെ വീട്ടിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നു പോലീസ്‌ പറഞ്ഞു. മംഗലാപുരത്തുനിന്നു വന്‍തോതില്‍ ഉപ്പള ഭാഗത്തേക്കു കഞ്ചാവ്‌ എത്തിക്കുന്നതായി പോലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ നിരീക്ഷണത്തിലായിരുന്നു ഉപ്പള ടൌണ്‍. ഇന്നലെ രാവിലെ മംഗലാപുരത്തു നിന്നു സ്വകാര്യ ബസില്‍ കഞ്ചാവ്‌ കടത്തുന്നതായി പൊലീസ്‌ കാത്തുനിന്നു. വിവരം ലഭിച്ചതുപോലെ വലിയ കാരിയര്‍ ബാഗുമായി യുവാവ്‌ വീട്ടിലേക്ക്‌ നീങ്ങുന്നതു കണ്ടു. തുടര്‍ന്ന്‌ എസ്‌.ഐ രാജേഷും സംഘവും യുവാവിനെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ഇയാള്‍ക്കു എതിരെ നേരത്തെ കഞ്ചാവുകേസുകളുമായി ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചുവരുന്നതായി പൊലീസ്‌ പറഞ്ഞു. പോലീസ്‌ സംഘത്തില്‍ എ.എസ്‌.ഐ സുരേന്ദ്രന്‍, കോണ്‍സ്റ്റബിള്‍മാരായ ഗോപാലന്‍, രാജേഷ്‌, ഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

Related News from Archive
Editor's Pick