ഹോം » പ്രാദേശികം » കാസര്‍കോട് » 

യുവതിയെയും മകളെയും തലയ്ക്കടിച്ചു കൊന്ന പ്രതി കുമ്പളയില്‍ അറസ്റ്റില്‍

September 29, 2011

ഉപ്പള: മോഷണ ശ്രമത്തിനിടയില്‍ അമ്മയെയും ഏഴു വയസ്സുള്ള മകളെയും തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുമ്പളയില്‍ വച്ച്‌ അറസ്റ്റു ചെയ്തു. സകലേഷ്പൂറ്‍ സ്വദേശി ഹമീദ്‌ (35) ആണ്‌ അറസ്റ്റിലായത്‌. ഇയാളെ രാത്രിയോടെ കര്‍ണ്ണാടക പൊലീസ്‌ കൊണ്ടു പോയി. ഇരട്ട കൊലയ്ക്കു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഹമീദ്‌ ഒരു മാസം മുമ്പാണ്‌ കുമ്പള റയില്‍വെ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ ജോലിക്കെത്തിയത്‌. കര്‍ണ്ണാടകയിലെ മംഗലാപുരം പാവൂറ്‍ സ്വദേശിനി റസിയ (3൦), ഏഴു വയസ്സുള്ള മകള്‍ എന്നിവരെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ്‌ ഹമീദെന്നു പൊലീസ്‌ പറഞ്ഞു. മൂന്നു മാസം മുമ്പായിരുന്നു സംഭവം. മോഷണത്തിനു വീട്ടിലെത്തിയ ഹമീദ്‌ മാലകളും വളകളും അപഹരിച്ചതോടെ റസിയ ഉണരുകയായിരുന്നു. കള്ളനെ കണ്ട റസിയ നിലവിളിച്ചപ്പോള്‍ തലയ്ക്കടിച്ചു കൊന്നു. റസിയയുടെ നിലവിളി കേട്ടാണ്‌ മകള്‍ ഉണര്‍ന്നത്‌. ബഹളം വച്ചതോടെ കുട്ടിയെയും തലയ്ക്കടിച്ചു കൊന്നു. സംഭവത്തിനുശേഷം പ്രതി സ്ഥലത്തു നിന്നു മുങ്ങി. പിറ്റേന്നു രാവിലെയാണ്‌ നാടിനെ നടുക്കിയ ഇരട്ടക്കൊല സംബന്ധിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞത്‌. ഇരട്ടക്കൊലയാളി ഹമീദ്‌ ആണെന്ന്‌ പോലീസ്‌ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം നടത്തുന്നതിനിടയില്‍ ഹമീദ്‌ കേരളത്തിലേയ്ക്ക്‌ കടന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്‌ അന്വേഷണം കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലേയ്ക്ക്‌ വ്യാപിപ്പിച്ചപ്പോഴാണ്‌ ഹമീദ്‌ കുമ്പളയിലെ ഹോട്ടലില്‍ ജോലി ചെയ്തു വരുന്നതായുള്ള വിവരം ലഭിച്ചത്‌. ഇതേതുടര്‍ന്ന്‌ കഴിഞ്ഞ ദിവസം വൈകിട്ട്‌ കുമ്പളയിലെത്തിയ പോലീസ്‌ ഹമീദിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ്‌ ഹമീദ്‌ കുമ്പളയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത്‌. ആര്‍ക്കും സംശയം ഉണ്ടാകാത്ത തരത്തിലായിരുന്നു ഹമീദിണ്റ്റെ പെരുമാറ്റമെന്നു പറയുന്നു. ഒരു മാസക്കാലം ഒന്നിച്ചു പണിയെടുത്തിട്ടും ഹമീദ്‌ ഇരട്ടക്കൊലയാളിയാണെന്ന്‌ ആര്‍ക്കും മനസ്സിലായിരുന്നില്ല. അറസ്റ്റു ചെയ്യാനായി കര്‍ണ്ണാടക പോലീസ്‌ എത്തിയപ്പോഴാണ്‌ സത്യാവസ്ഥ വ്യക്തമായത്‌.

Related News from Archive
Editor's Pick