ഹോം » പ്രാദേശികം » കാസര്‍കോട് » 

സ്ത്രീധനത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണം

September 29, 2011

കാസര്‍കോട്‌: സ്ത്രീധനത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന്‌ വനിതാ കമ്മീഷന്‍ അംഗം ടി.ദേവി അഭിപ്രായപ്പെട്ടു. സന്നദ്ധ സംഘടനകളും തദ്ദേശഭരണ സ്ഥാപനങ്ങളും വ്യാപകമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍, യുവജന ക്ഷേമ ബോര്‍ഡ്‌, കുടുംബശ്രീ, മഹിളാ സമഖ്യ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം ബ്ളോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ സംഘടിപ്പിച്ച സ്ത്രീധന വിമുക്ത കേരളം, ആര്‍ഭാട രഹിത വിവാഹം എന്നീ വിഷയങ്ങളെ അധികരിച്ച്‌ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ മഞ്ചേശ്വരം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുംതാസ്‌ സമീറ അദ്ധ്യക്ഷത വഹിച്ചു. വോര്‍ക്കാടി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുനിതാ വസന്ത, മീഞ്ച പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷംസാദ്‌ ഷുക്കൂറ്‍, മംഗല്‍പ്പാടി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിഷത്ത്‌ താഹിറ, പൈവളിഗെ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി മണികണ്ഠറൈ, മഞ്ചേശ്വരം ബ്ളോക്ക്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ മുംതാസ്‌ നസീര്‍, മൂസ്സക്കുഞ്ഞി, സഫിയ ഉമ്പു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍, യുവജന ക്ഷേമ ഓഫീസര്‍ എസ്‌ ശ്രീകല, ഡി ഡി പി ഒ, മണിയമ്മ, ബ്ളോക്ക്‌ യൂത്ത്‌ കോര്‍ഡിനേറ്റര്‍ ഹൊസങ്കട്ട ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, അഡ്വ. പി വി ജയരാജന്‍, എം പ്രഭാകരന്‍ എന്നിവര്‍ ക്ളാസ്സെടുത്തു.

Related News from Archive
Editor's Pick