ഹോം » പ്രാദേശികം » കാസര്‍കോട് » 

ദുരൂഹസാഹചര്യത്തില്‍ പെട്ടിക്കട കത്തി നശിച്ചു

September 29, 2011

കാസര്‍കോട്‌: വിദ്യാനഗറിലുള്ള ജില്ലാ കോടതി സമുച്ചയത്തിനു മുന്നില്‍ റോഡരികിലുള്ള പെട്ടിക്കടയില്‍ തീപ്പിടിത്തവും സ്ഫോടനവും. സംഭവത്തെക്കുറിച്ച്‌ വിദ്യാനഗര്‍ എസ്‌.ഐ.കെ.പ്രേംസദണ്റ്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ചെങ്കള, പാണലം സ്വദേശിയും വികലാംഗനുമായ പി.ഇ.മുഹമ്മദിണ്റ്റെ പെട്ടിക്കടയാണ്‌ കത്തി നശിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി ൧.൩൦ മണിയോടെയാണ്‌ സംഭവം. സ്ഫോടന ശബ്ദം കേട്ടപ്പോഴാണ്‌ പരിസരവാസികള്‍ സംഭവം അറിയുന്നത്‌. പോലീസ്‌ എത്തുമ്പോഴേക്കും കട പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ്‌ സ്ഫോടനം ഉണ്ടായതെന്നു സംശയിക്കുന്നു. മറ്റൊരു സിലിണ്ടര്‍ പൊട്ടാതെ കാണപ്പെട്ടു. ആരെങ്കിലും തീയിട്ടതായിരിക്കാം സ്ഫോടനത്തിനു കാരണമായതെന്നു സംശയിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick