ഹോം » പ്രാദേശികം » കോട്ടയം » 

വാഴൂറ്‍ റോഡിലെ വളവുകള്‍ അപകടം വരുത്തുന്നു

September 29, 2011

കറുകച്ചാല്‍: ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡില്‍ നെത്തല്ലൂറ്‍ മുതലുള്ള വളവുകള്‍ നിരവധി അപകടങ്ങള്‍ക്കുസാക്ഷിയാകുന്നു. മാന്തുരുത്തി കോക്കുന്നേല്‍പ്പടി, ചേര്‍ക്കോട്‌ എന്നിവിടങ്ങളിലുള്ള വളവുകളാണ്‌ ഏറെ അപകടം വരുത്തുന്നത്‌. കെഎസ്ടിപി പദ്ധതിയില്‍ ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡ്‌ പുനര്‍നിര്‍മ്മിച്ചപ്പോള്‍ മാന്തുരുത്തി മുതലുള്ള വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവര്‍ ചെവിക്കൊള്ളാത്തതിണ്റ്റെ ഫലമാണ്‌ ഈ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്കു മുഖ്യകാരണം അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാതെത്തുന്നപരിസരവാസികള്‍ ഇപ്പോള്‍ കോടതി കയറി ഇറങ്ങുകയാണ്‌. സാക്ഷികളായി എത്തേണ്ടവരാണ്‌ മിക്കവരും. നിരന്തരമായി ഉണ്ടാകുന്ന അപകടം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിരുന്നു. ഇതിനു മറുപടിയായി നിരത്തുവിഭാഗം ചീഫ്‌ എന്‍ജിനീയര്‍ക്ക്‌ പരാതിനല്‍കാനാണ്‌ നിര്‍ദ്ദേശം ലഭിച്ചത്‌. വളവുകളില്‍ അപക്ഷസൂചന നല്‍കുന്ന ബോര്‍ഡുകളോ റിഫ്ക്ടറുകളോ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം പോലും അധികൃതര്‍പരിഗണിച്ചിട്ടില്ല. ഒരു വര്‍ഷത്തിനിടയില്‍ ഇരുപതുവാഹനാപകടങ്ങളും മൂന്നു മരണങ്ങളും ഈ ഭാഗങ്ങളിലായി നടന്നു. ഈ അപകടമേഖലയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും യാതൊരു സംവിധാനവുമില്ല, സ്പീഡ്‌ ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഹണിച്ചിട്ടില്ല. വാഹനങ്ങളുടെ വേഗത പരിശോധിക്കാന്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചാല്‍ അപകടങ്ങള്‍ കുറെയൊക്കെ ഒഴിവാക്കാനാകും. വാഹനങ്ങളുടെ അമിതവേഗത ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മേഖലയില്‍ അപകടങ്ങളുടെ തുടര്‍ച്ചതന്നെയുണ്ടാകും.

Related News from Archive
Editor's Pick