ഹോം » വാര്‍ത്ത » 

പിള്ള ഫോണില്‍ സംസാരിച്ചത് ചട്ടവിരുദ്ധം – പിണറായി

September 30, 2011

ന്യൂദല്‍ഹി: തടവില്‍ കഴിയവെ ബാലകൃഷ്‌ണപിള്ള ഫോണില്‍ സംസാരിച്ചതു ചട്ട വിരുദ്ധമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം ഗൗരവമായി കണ്ട്‌ സര്‍ക്കാര്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നു പിണറായി പറഞ്ഞു.

ബാലകൃഷ്‌ണപിള്ളയ്ക്കെതിരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. പിള്ള ജയിലില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണു പുതിയ സംഭവമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick