ഹോം » ഭാരതം » 

പുതിയ ഖാനനബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അനുമതി

September 30, 2011

ന്യൂദല്‍ഹി: പദ്ധതിയുടെ ദോഷവശങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവര്‍ക്ക്‌ ലാഭവിഹിതം നല്‍കുവാനും റോയല്‍റ്റി നല്‍കുവാനും വ്യവസ്ഥ ചെയ്യുന്ന പുതിയ ഖാനി ബില്ലിന്‌ മന്ത്രിസഭ അനുമതി നല്‍കിയതായി മന്ത്രി ദിനേഷ്‌ പട്ടേല്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ സഭയുടെ മേശപ്പുറത്ത്‌ വെക്കും.
2011 ലെ ഖാനി മിനറല്‍ ഡെവലപ്മെന്റ്‌ റഗുലേഷന്‍ നിയമപ്രകാരം 26 ശതമാനം ലാഭവിഹിതം കല്‍ക്കരി ഖാനിതൊഴിലാളികള്‍ക്ക്‌ ലഭിക്കും. പദ്ധതിമൂലം കഷ്ടത്തിലായവര്‍ക്ക്‌ റോയല്‍റ്റിയും നല്‍കുമെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ജൂലൈയില്‍ ധനകാര്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ഇതിന്‌ അംഗീകാരം നല്‍കിയിരുന്നു. കല്‍ക്കരി കമ്പനികള്‍ ഇതുപ്രകാരം തങ്ങളുടെലാഭത്തിന്റെ 26 ശതമാനം പദ്ധതി ബാധിച്ചവര്‍ക്ക്‌ നല്‍കണം.
ഈ പുതിയ ബില്‍ നിലവില്‍വരുന്നതോടെ 50 കൊല്ലം പഴക്കമുള്ള ഇതേ പേരിലുള്ള ബില്ലിലാണ്‌ വ്യത്യാസങ്ങള്‍ വരുന്നത്‌. ബില്ലുപ്രകാരം എല്ലാ ജിലകളിലും മിനറല്‍ ഡെവലപ്മെന്റ്‌ ഫണ്ടുകള്‍ ഉണ്ടാക്കും. ഇതില്‍ ഖാനികള്‍ക്ക്‌ കിട്ടുന്ന റോയല്‍റ്റി നിക്ഷേപിക്കുകയും പ്രാദേശിക ജനതയുടെ വികസനത്തിനായി ഉപയോഗിക്കുകയും ചെയ്യുമെന്ന്‌ മെയിന്‍ സെക്രട്ടറി എസ്‌. വിജയകുമാര്‍പറഞ്ഞു. ലാഭവിഹിതം പങ്കുവെക്കലും റോയല്‍റ്റി നല്‍കലിനും പുറമെ ഖാനികമ്പനികള്‍ സംസ്ഥാനസര്‍ക്കാരിന്‌ 10 ശതമാനം സെസും 2.5 ശതമാനം കേന്ദ്രത്തിന്‌ ലാഭവിഹിതവും നല്‍കേണ്ടിവരും.

Related News from Archive
Editor's Pick