ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

വിമാനത്താവളത്തിലെ ഷോപ്പുകളില്‍ സെയില്‍സ്‌ ടാക്സ്‌ റെയ്ഡ്‌

September 30, 2011

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിനുള്ളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സെയില്‍സ്‌ ടാക്സ്‌ ഇന്റലിജന്‍സ്‌വിഭാഗം റെയ്ഡ്‌ നടത്തി. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളിലെ 25ഓളം ഷോപ്പുകളിലാണ്‌ റെയ്ഡ്‌ നടത്തിയത്‌.
രജിസ്ട്രേഷനോ, പര്‍ച്ചേസ്‌ ബില്ലോ ഒന്നുമില്ലാതെ സാധനങ്ങള്‍ പത്ത്‌ ഇരിട്ടിയിലധികം വിലയിലാണ്‌ വിറ്റിരുന്നത്‌. ഇത്‌ സംബന്ധിച്ച്‌ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. എറണാകുളം സെയില്‍സ്‌ ടാക്സ്‌ ഇന്റലിജന്‍സ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ വാസുദേവ കമ്മത്തിന്റെ നേതൃത്വത്തില്‍ 36 അംഗസംഘം 9 ബാച്ചായി തിരിഞ്ഞാണ്‌ റെയ്ഡ്‌ നടത്തുന്നത്‌. ഉച്ചക്ക്‌ 1.30ന്‌ ആരംഭിച്ച റെയ്ഡ്‌ രാത്രി വൈകിയും തുടര്‍ന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick