ഹോം » പ്രാദേശികം » എറണാകുളം » 

കക്കൂസ്‌ മാലിന്യം റോഡരികില്‍ ഒഴുക്കി

September 30, 2011

മരട്‌: മരട്‌ നഗരസഭയിലെ കുണ്ടന്നൂരിന്‌ സമീപം വീണ്ടും കക്കൂസ്‌ മാലിന്യം ഒഴുക്കി. ദേശീയപാതയോരത്ത്‌ ഇന്നലെ രാവിലെയാണ്‌ 50 മീറ്ററോളം മാലിന്യം പരന്നുകിടക്കുന്നതായി കണ്ടത്‌. വഴിയാത്രക്കാരും വാഹനങ്ങളും ഉപയോഗിക്കുന്ന സര്‍വ്വീസ്‌ റോഡരികിലാണ്‌ മാലിന്യം ഒഴുക്കിയത്‌. ഇത്‌ പ്രദേശവാസികളെയും വാഹനയാത്രികരെയും ഏറെ ബുദ്ധിമുട്ടിലാക്കി.
കൊച്ചി നഗരത്തിന്റെ പലഭാഗങ്ങളില്‍നിന്നും ടാങ്കര്‍ ലോറികളില്‍ ശേഖരിക്കുന്ന കക്കൂസ്‌ മാലിന്യമാണ്‌ കണ്ണാടിക്കാട്‌, കുണ്ടന്നൂര്‍, മരട്‌, നെട്ടൂര്‍, കുമ്പളം പ്രദേശങ്ങളിലായി രാത്രികാലങ്ങളില്‍ കൊണ്ടുവന്ന്‌ റോഡരികിലും ഒഴിഞ്ഞ പറമ്പുകളിലും ഒഴുക്കുന്നത്‌. നാട്ടുകാരും പോലീസും ജാഗ്രത പുലര്‍ത്തിയതിനാല്‍ കുറച്ച്‌ കാലമായി ഇല്ലാതിരുന്ന മാലിന്യം ഒഴുക്കലാണ്‌ അടുത്തിടെ വീണ്ടും തുടങ്ങിയിരിക്കുന്നത്‌. പോലീസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന്‌ മരട്‌ നഗരസഭയില്‍ മാലിന്യം തള്ളാനെത്തിയ ഒരു ലോറി പനങ്ങാട്‌ പോലീസ്‌ പിടികൂടിയിട്ടുണ്ടെന്ന്‌ എസ്‌ഐ അറിയിച്ചു.

Related News from Archive
Editor's Pick